പരപ്പനങ്ങാടിയില്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ചു

vallikunnu accident deathപരപ്പനങ്ങാടി: അയപ്പന്‍കാവിന്‌ സമീപം ഫെഡറല്‍ബാങ്ക്‌ ഉദ്യോഗസ്ഥന്‍ ട്രെയിന്‍തട്ടി മരിച്ചു. വള്ളിക്കുന്ന്‌ പേരത്തറ ശേഖരന്റെ മകന്‍ സന്തോഷ്‌(47)ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ പതിനൊന്നും മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. ചാലിയം ഫെഡറല്‍ ബാങ്ക്‌ ശാഖയിലെ ഉദ്യോഗസ്ഥനാണ്‌.  മാതാവ്‌ :മാധവി. ഭാര്യ:ഷൈന(അധ്യാപിക വയനാട്‌). മക്കള്‍: ആദര്‍ശ്‌, അവന്തിക. സഹോദരി :സുജാത. വള്ളിക്കുന്ന്‌ വാസുസ്‌മാരക വായനശാലയുടെയും ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.

പരപ്പനങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

 

Related Articles