പരപ്പനങ്ങാടിയല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: ഓട്ടോ മറിഞ്ഞ്‌ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെട്ടിപ്പടി എടവണ്ണത്തറയിലെ പരേതനായ മണലിയില്‍ കുപ്പരന്റെ ഭാര്യ വള്ളി(65)യാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്‌.

കഴിഞ്ഞ 23 ന്‌ ഉള്ളണം പരപ്പനങ്ങാടി റോഡില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‌ സമീപം നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ച്‌ മറിഞ്ഞാണ്‌ അപകടം സംഭവിച്ചത്‌.

മക്കള്‍: ശ്രീലത, സിന്ധു, ബിന്ദു, ബീന, രോഹിണി, രജീഷ്‌ ബാബു. മരുമക്കള്‍: ശ്രീകൃഷ്‌ണന്‍, രാജന്‍, സുകുമരന്‍,ബാബു, ഷാജി, ആതിര.