ഓണം-ബക്രീദ് ചന്തകളുടെ അവസാന ദിവസം വരെ ഉല്‍പങ്ങള്‍ ലഭ്യമാക്കണം; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

മലപ്പുറം:ഓണം-ബക്രീദ് ചന്തകളുടെ അവസാന ദിവസം വരെ ഉല്‍പങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മലപ്പുറം ജില്ലാ സപ്ലൈകോ ഓണം-ബക്രീദ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 രൂപയ്ക്ക് അരിയും, 22 രൂപയ്ക്ക് പഞ്ചസാരയും, 90 രൂപയ്ക്ക് വെളിച്ചെണ്ണയും ഓണം വിപണിയില്‍ ലഭ്യമാകും. ഇതോടൊപ്പം മില്‍മ, ഹോര്‍ട്ടി കോര്‍പ്പ് ഉല്‍പങ്ങളും മലപ്പുറം കുന്നുമ്മല്‍ മാളിയേക്കല്‍ ബില്‍ഡിങില്‍ നടക്കുന്ന മേളയില്‍ നിന്ന് വാങ്ങാം.

റേഷന്‍ കാര്‍ഡുമായെത്തുന്നവര്‍ക്ക് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാം. പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദ്യ വില്‍പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ സലീന റസാക്ക് ഏറ്റുവാങ്ങി. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സ സി എച്ച് ജമീല ടീച്ചര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍ പി ക്രിഷ്ണ കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

അടുത്ത മാസം മൂന്ന് വരെ മേള തുടരും. ജില്ലാ തലത്തിലുള്ള 14 മേളകള്‍ക്ക് പുറമേ താലൂക്ക് തലത്തിലും, അസംബ്ലി മണ്ഡലം തലത്തിലും, മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്ത് തലത്തിലും സപ്ലൈകോ ഓണം-ബക്രീദ് മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.