ഒമാനില്‍ ഫാമിലി വിസയ്ക്കുള്ള ശമ്പളപരിധി മുന്നൂറു റിയാല്‍

മസ്‌കറ്റ്: ഒമാനില്‍ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി മുന്നൂറു റിയാലായി കുറച്ചു. നേരത്തെ ഇത് അറന്നൂറ് ഒമാനി റിയാലായിരുന്നു. ശമ്പള പരിധി കുറച്ചതോടെ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങളെ കൊണ്ടുവരുന്നതിന് സഹായകരമായിരിക്കുകയാണ്.

മജ്‌ലിസ് ശൂറയുടെ നിര്‍ദേശപ്രകാരമാണ് കുടംബ വിസയ്ക്കുള്ള ശമ്പള പരിധി മുന്നൂറ് റിയാലായി കുറച്ചിരിക്കുന്നത്. എണ്ണയിതര സമ്പാദ്യവ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന തന്‍ഫീദ് പദ്ധതിയുടെ ആവശ്യപ്രകാരമാണ് ശമ്പളപരിധി മുന്നൂറു ഒമാനി റിയാല്‍ ആയി കുറയ്ക്കാന്‍ മജ്‌ലിസ് ശൂറ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇത് നിലവിലെ രാജ്യത്തെ സാമ്പത്തികമേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് മജ്‌ലിസ് ശൂറയുടെ നിരീക്ഷണം.