Section

malabari-logo-mobile

നിക്കോണിന്റെ ചെറിയ ഭാരം കുറഞ്ഞ ഫുള്‍ഫ്രെയിം ഡി എല്‍ ആര്‍ ക്യാമറ വിപണിയില്‍

HIGHLIGHTS : നിക്കോണിന്റെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ഡി എല്‍ ആര്‍ ക്യാമറ ഇന്ത്യന്‍ വിപണിയിലിറക്കി. ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ വിശേഷണത്ത...

1410867336നിക്കോണിന്റെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ഡി എല്‍ ആര്‍ ക്യാമറ ഇന്ത്യന്‍ വിപണിയിലിറക്കി. ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ വിശേഷണത്തോടെ ഡി 750 മോഡലിന്റെ ബോഡിക്ക് മാത്രം 1.35 ലക്ഷം രൂപയാണ് വില. 24.3 മെഗാപിക്‌സല്‍ സിമോസ് സെന്‍സര്‍, എക്‌സ്പീഡ് 4 ഇമേജ് പ്രോസസ്സിങ്ങ് എഞ്ചിന്‍ എന്നിവയുള്ള പുതിയ നിക്കോണ്‍ ക്യാമറയ്ക്ക് മഗ്നീഷ്യം അലോയ്, കാര്‍ബണ്‍ ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഈടുറ്റ ബോഡിയാണ്. 750 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. 51 പോയിന്റ് ഓട്ടോ ഫോക്കസ് സിസ്റ്റം കുറഞ്ഞ വെളിച്ചത്തിലും വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാനും സാധിക്കും. 60 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് സ്പീഡില്‍ ഫുള്‍ എച്ച് ഡി (1920 ഃ 1080 പിക്‌സല്‍സ്) വീഡിയോയും റെക്കോര്‍ഡ് ചെയ്യും. തുടര്‍ച്ചയായി ഹൈസ്പീഡ് റെക്കോര്‍ഡിംഗ് സാധ്യമാണ്. ഒരു സെക്കന്‍ഡില്‍ 6.5 ഫ്രെയിംസ് എടുക്കാം.1410867336_4
ക്യാമറയുടെ 3.2 ഇഞ്ച് എല്‍ സി ഡി മോണിറ്റര്‍ ആവശ്യാനുസരണം ചെരിക്കാന്‍ കഴിയും എന്നത് ഇതിന്റെ മറ്റൊരു പ്രതേ്യകതയാണ്. ഇത് വീഡിയോ ഷൂട്ടിങ്ങിന് ഏറെ ഉപയോഗപ്രദവുമായിരിക്കും. നിക്കോണിന്റെ വയര്‍ലെസ് മൊബൈല്‍ യൂട്ടിലിറ്റി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വൈ ഫൈ മുഖേന ക്യാമറയിലെ ഡേറ്റാ സ്മാര്‍ട്ട് ഫോണിലേക്കോ, ലാപ്‌ടോപ്പിലേക്കോ പകര്‍ത്താം. രണ്ട് എസ് ഡി കാര്‍ഡിടാന്‍ സൗകര്യം ഉള്ളതിനാല്‍ ഷൂട്ടിംഗ് തുടര്‍ച്ചയായി നടത്തുന്നതിനോടൊപ്പം കാര്‍ഡുകളില്‍ ഒന്ന് ബാക്ക് അപ് ചെയ്യാനും ഉപയോഗിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!