20,50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും: ആര്‍ബിഐ

മുംബൈ : രാജ്യത്ത് പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കൂടുതല്‍ സുരക്ഷാ സവിശേഷതകളുമായാവും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. അതേസമയം, പഴയ 20, 50 രൂപ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.

20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ ‘എല്‍’ എന്ന അക്ഷരം ചേര്‍ക്കും. 2005 ല്‍ പുറത്തിറക്കിയ 20, 50 രൂപ നോട്ടുകളോട് സമാന രൂപമുള്ളവയായിരിക്കും പുതിയ നോട്ടുകളെന്നാണ് സൂചന. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ തുടര്‍ച്ചയാണ് ഇതും.