Section

malabari-logo-mobile

ദോഹയില്‍ കൊക്കെയ്ന്‍ കടത്തിയ വിദേശിക്ക് 7 വര്‍ഷം തടവ്

HIGHLIGHTS : ദോഹ: കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ നൈജീരിയന്‍ സ്വദേശിക്ക് ഏഴുവര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷിച്ചു. ഹമദ് രാജ്യാന്തര വിമാനത്താ...

untitled-1-copyദോഹ: കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ നൈജീരിയന്‍ സ്വദേശിക്ക് ഏഴുവര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച കേസിലാണ് ട്രാന്‍സിറ്റ് യാത്രക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയിലായത്. ബ്രസീലില്‍ നിന്നു നൈജീരിയയിലേക്ക് പോകുന്നതിനു ഹമദ് വിമാനത്താവളത്തിലിറങ്ങിയതായിരുന്നു പ്രതി.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ കൈവശം കരുതിയിരുന്ന കാപ്‌സ്യൂള്‍ രൂപത്തിലുള്ള കൊക്കെയ്ന്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ കൂടുതല്‍ ക്യാപ്‌സ്യൂളുകള്‍ ഉള്ളതായും കണ്ടെത്തി. ആകെ 66 കാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്.

sameeksha-malabarinews

ബ്രസീലിലെ ഒരാളുടെ നിര്‍ദേശപ്രകാരം 3500 ഡോളറിനാണു ലഹരിമരുന്നു കടത്തിയതെന്നു പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം പ്രതി നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!