നീറ്റ് പരീക്ഷ; വിദ്യാര്‍ത്ഥികളെ പരിശോധിച്ചവര്‍ക്കെതിരെ നടപടി മുഖ്യമന്ത്രി

Story dated:Tuesday May 9th, 2017,12 40:pm

തിരുവനന്തപുരം: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയസംഭവം അപരിഷ്‌കൃതവും ക്രൂരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷയ്ക്കുവേണ്ടി നിര്‍ദേശിച്ച ഡ്രസ്‌കോഡ് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയതായി കേന്ദ്രത്തെ അറിയിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടനെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ദുശാസനന്മാരാണോ പരിശോധന നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന​പ​രീ​ക്ഷ ‘നീ​റ്റി’​നാ​യി ക​ണ്ണൂ​രി​ലെ പ​രീ​ക്ഷ സെന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടി​വ​സ്​​ത്രം ഉ​ൾ​പ്പെ​ടെ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​നെ​തി​രെ വ്യാ​പ​ക ​പ്ര​തി​ഷേ​ധമാണ് ഉണ്ടായത്.