‘നാട്ടുകാഴ്ചകള്‍’ രാജേഷ്‌മേനോന്റെ ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമായി

photo pradasranamകോഴിക്കോട് : ഗ്രാമീണസൗന്ദര്യം പകര്‍ത്തിയെടുത്ത നാട്ടുകാഴ്ചകളുമായി രാജേഷ് മേനോന്‍ നടത്തിയ ഫോട്ടോപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. കോഴിക്കോട് ലളിതകലാഅക്കാദമി ആര്‍ട്ട് ഗാലറിയിലാണ് ഏപ്രില്‍ 26 മുതല്‍ ഫോട്ടോ പ്രദര്‍ശനം നടന്നത്.

പ്രദര്‍ശനം പ്രശസ്ത സംവിധായകനും നടനുമായ ജോയ്മാത്യു ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സിസ് കോടങ്കത്ത് മുഖ്യാഥിതിയിയായിരുന്നു.

രാജേഷിന്റെ ചിത്രങ്ങളിലേറെയും കാഴചക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നവയായിരുന്നു. പരപ്പനങ്ങാടി നെടുവ സ്വദേശിയാണ് രാജേഷ് മേനോന്‍