മലപ്പുറത്ത്‌ യൂത്ത്‌കോണ്‍ഗ്രസ്‌ ജില്ലാനേതാവിന്‌ സദാചാരഗുണ്ടകളുടെ മര്‍ദ്ധനം

malappuramമലപ്പുറം: സദാചാരപ്പോലീസുകാരുടെ വിളയാട്ടം വ്യാപകമാകുന്നു. പിതൃസഹോദരിയുടെ വീട്ടിലെത്തി മടങ്ങുകയായിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവിനെ സദാചാര പോലീസ്‌ ചമഞ്ഞെത്തിയവര്‍ ക്രൂരമായി മര്‍ദ്ധിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത്‌ വാണിയമ്പലത്താണ്‌ സംഭവം നടന്നത്‌ യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ പ്രമുഖനായയ നേതാവിനാണ്‌ വാണിയമ്പലം ശാന്തി നഗറില്‍ വെച്ച്‌ സദാചാരഗുണ്ടകളുടെ മര്‍ദ്ധനമേറ്റത്‌.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെയാണ്‌ സംഭവം നടന്നത്‌ . വീടിന്‌ പുറത്തേക്കിറങ്ങുയായിരുന്ന നേതാവിനെ 18ഓളം വരുന്ന സംഘമാണ്‌ ആക്രമിച്ചത്‌. ബഹളം കേട്ട്‌ ഓടിയെത്തയി ബന്ധുക്കളും നാട്ടുകാരുമാണ്‌ നേതാവിനെ രക്ഷിച്ചത്‌. വണ്ടുരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവാവ്‌ പോലീസില്‍ പരാതി നല്‍കി

എന്നാല്‍ സംഭവത്തല്‍ സാക്ഷി പറയാന്‍ തയ്യാറായവരെ കൊല്ലുമെന്നും ഈ സംഘം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്‌ ശാന്തിനഗറില്‍ ഈയാഴ്‌ച രണ്ടാം തവണയാണ്‌ സദാചാരപോലീസിന്റെ ആക്രമണമുണ്ടാകുന്നത്‌.