ജിദ്ദ പരപ്പനങ്ങാടി പുത്തരിക്കകല്‍ സ്വദേശി പുതിയഒറ്റയില്‍ കുഞ്ഞിമൊയ്‌തീന്റെ മകന്‍ മുഹമ്മദ് ബഷീര്‍(45) സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ച് ഹൃദയാഘാതം മുലം മരിച്ചു.
തൊഴിലിടത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. രണ്ടര മാസം മുന്‍പ് സഹോദരി പുത്രിയുടെ വിവാഹത്തില്‍ പങ്കെടുത്ത് നാട്ടില്‍ നിന്ന് തിരിച്ചു പോയ മുഹമ്മദ് ബഷീര്‍ കഴിഞ്ഞ 20 വര്‍ഷമായി ജിദ്ദയിലാണ്.
ഭാര്യ സുലൈഖ മക്കള്‍ ഫാത്തിമ ഷഹനാസ്(15), ഫാത്തിമ ശറഫ(11), മുഹമ്മദ് സഫവാന്‍്, ഫാത്തിമ ഷിഫാന(2),
തിങ്കളാഴച് രാത്രിയില്‍ മൃതദേഹം ജിദ്ദയില്‍ ഖബറിടക്കി, ചൊവ്വാഴ്‌ച പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്‌ജിദില്‍ ബഷീറിന്റെ മയ്യത്ത് നമസ്‌ക്കാരം നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.



