പ്രഥമ എംകെ ഹാജി അവാര്‍ഡ്‌ സിഎച്ച്‌ മഹമൂദ്‌ ഹാജിക്ക്‌


mammunnihajiതിരൂരങ്ങാടി: തിരൂരങ്ങാടി മണ്‌ഡലം കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രഥമ എം.കെ ഹാജി അവാര്‍ഡിന്‌ സി.എച്ച്‌ മഹ്‌മൂദ്‌ ഹാജിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 25000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌.
തിരൂരങ്ങാടിയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ വിദ്യാഭ്യാസ രംഗത്ത്‌ മാതൃകാ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പൊതുപ്രവര്‍ത്തകനാണ്‌ സി.എച്ച്‌ മഹ്‌മൂദ്‌ ഹാജി. ജീവിത പ്രയാസവും ദുരിതവും പേറുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി മുഴുസമയ ജീവകാരൂണ്യ പ്രവര്‍ത്തനമാണ്‌ ഇദ്ധേഹത്തെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. സി.എച്ച്‌ സെന്ററുകള്‍, ദയ ചാരിറ്റി സെന്റര്‍, തുടങ്ങിയ ആതുര ശുശ്രൂഷ രംഗത്തെ സേവന സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി ഇദ്ധേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്‌. ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ.കെ പൂക്കോയ തങ്ങള്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.
തിരൂരങ്ങാടി മണ്‌ഡലം മുസ്‌ലീംലീഗ്‌ ട്രഷറര്‍, തിരൂരങ്ങാടി യതീംഖാന ട്രഷറര്‍, പി.എസ്‌.എം.ഒ കോളജ്‌ ഗവേണിംഗ്‌ ബോര്‍ഡി മെമ്പര്‍, തിരൂരങ്ങാടി എം.കെ ഹാജി ഓര്‍ഫനേജ്‌ ആസ്‌പത്രി ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍, ദയ ചാരിറ്റി സെന്റര്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌, തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്‌.
പരേതനായ മുസ്‌ലീംലീഗ്‌ നേതാവ്‌ സി.എച്ച്‌ ഇബ്രാഹീം ഹാജിയുടെ മകനാണ്‌. ഭാര്യ സുബൈദ കല്ലിങ്ങല്‍. മക്കള്‍- ഇബ്രാഹീം ഷഫീഖ്‌, ഇബ്രാഹീം ഷബീര്‍, ജസീല, ജില്‍സാന.
രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന എം.കെ ഹാജി അവാര്‍ഡിന്‌ പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായ ക്രോഡീകരണത്തിലൂടെയാണ്‌ തെരഞ്ഞെടുക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. നവംബറില്‍ ചെമ്മാട്‌ നടക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച്‌ അവാര്‍ഡ്‌ വിതരണം ചെയ്യുന്നതാണ്‌.