തിരുര്‍ നഗരസഭ വികസന രേഖ;അംബാസഡറായി ഇ.ശ്രീധരന്‍ എത്തുന്നു

Story dated:Saturday February 13th, 2016,01 08:pm
sameeksha sameeksha

tirurതിരൂര്‍: നഗരസഭയുടെ സമഗ്ര വികസന രേഖക്ക്‌ രൂപം നല്‍കാനായി മെട്രോമാന്‍ ഇ.ശ്രീധരന്‍ നഗരസഭയുടെ അംബാസഡറായെത്തുന്നു. ഇതിന്റെ ആദ്യപടിയായി വെള്ളിയാഴ്‌ച തിരൂരിലെത്തിയ ശ്രീധരന്‍ നഗരസഭാധികൃതര്‍ക്കൊപ്പം റെയില്‍വേ ഓവര്‍ബ്രിഡ്‌ജ്‌ , മത്സ്യമാര്‍ക്കറ്റ്‌, കാക്കടവ്‌, കോരങ്ങത്ത്‌ പാര്‍ക്ക്‌, ട്രഞ്ചിങ്‌ ഗ്രൗണ്ട്‌, തുഞ്ചന്‍പറമ്പ്‌, ഏറ്റിരിക്കടവ്‌, തിരൂര്‍ പുഴ, ടൗണ്‍ ഹാള്‍ എന്നിവ സന്ദര്‍ശിച്ചു.

സന്നദ്ധ സംഘടനകള്‍, പൗരപ്രമുഖര്‍, വിദഗ്‌ധര്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ നഗരസഭ സംഘടിപ്പിക്കുന്ന സെമിനാറിലെ അഭിപ്രായ നിര്‍ദേശങ്ങള്‍ കൂടി ക്രോഡീകരിച്ച്‌ സമഗ്ര വികസന പ്ലാന്‍ തയ്യാറാക്കും.

നഗരസഭാ ചെയര്‍മാന്‍ അഡ്വ.എസ്‌.ഗിരീഷ്‌, വെസ്‌ ചെയര്‍പേഴ്‌സണ്‍ നാജിറ അഷറഫ്‌, സെക്രട്ടറി ഹരികുമാര്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ബാവ, എം ഇ സജീന്ദ്രന്‍, കെ.കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ അദേഹത്തോടപ്പമുണ്ടായിരുന്നു.