മമ്മൂട്ടിക്ക് വോട്ടില്ല

mammootty in cobra-കൊച്ചി : ഇന്നസെന്റിന് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയെങ്കിലും ഇത്തവണ സ്വന്തമായി വോട്ട് ചെയ്യാന്‍ മമ്മൂട്ടിക്കായില്ല. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ലെന്ന് അറിയുന്നത്. എറണാകുളത്തെ പനമ്പള്ളി നഗറിലെ എയിത്ത് ക്രോസ് റോഡിലാണ് മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്നത്. നിലവില്‍ മമ്മൂട്ടി നേരത്തെ താമസിച്ചിരുന്ന ഗാന്ധിനഗറിലെ സ്‌കൈലൈന്‍ വില്ല ഉള്‍പ്പെട്ട ബൂത്തിലായിരുന്നു മമ്മൂട്ടിക്ക് വോട്ട്. ഈ വിലാസം മാറ്റാന്‍ മമ്മൂട്ടി അപേക്ഷ നല്‍കിയിട്ടില്ലായിരുന്നു. എന്നിട്ടും എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

ലോകത്ത് എവിടെയാണെങ്കിലും കേരളത്തില്‍ വോട്ടിങ്ങ് ദിനത്തില്‍ കേരളത്തിലെത്തി വോട്ടു ചെയ്യാറുണ്ടായിരുന്നു. ഇത്തവണ കേരളത്തില്‍ മമ്മൂട്ടി ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് വരെ പ്രചരണമുണ്ടായിരുന്നു. മമ്മൂട്ടിയുടെ നോമിനിയാണ് ഇന്നസെന്റ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു.