Section

malabari-logo-mobile

മൗനത്തിന്റെ കഥാകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

HIGHLIGHTS : തിരു : കഥാകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു വെള്ളിയാഴച രാത്രി 9.15ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന...

തിരു : കഥാകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു
വെള്ളിയാഴച രാത്രി 9.15ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1943-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക്.

sameeksha-malabarinews

1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് . കഥാകാരി രജനി മന്നാടിയാർ മകളാണ്.

പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981-ൽ ശേഷക്രിയയ്ക്കും 95-ൽ കഴകത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. 1995നുശേഷം എഴുത്തുനിർത്തി

തിരുവനന്തപുരം കോട്ടയ്ക്കകം പ്രശാന്ത്‌നഗർ ഐ 322ൽ ആയിരുന്നു താമസം. ഭാര്യ: മീനാക്ഷി. മകൾ: കവയിത്രി രജനി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!