ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച ഫറോക്ക് കോളേജിലെ അധ്യാപകര്‍ക്കെതിരെ കേസ്

കോഴിക്കോട്: ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ ക്രുരമായി മര്‍ദ്ധിച്ച കോഴിക്കോട് ഫറോക്ക് കോളേജിലെ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, നിഷാദ് , ലാബ് അസിസ്റ്റ്ന്റ് ഇബ്രാഹിംകുട്ടി എന്നിവര്‍ക്കെതിരെ ഫറോക്ക് പോലീസാണ് കേസെടുത്തത്.

കോളേജ് ക്യാമ്പസിനകത്ത് നിറങ്ങള്‍ പൂശി ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെയാണ് ഇവരുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. കോളേജില്‍ മാനേജ്‌മെന്റിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന സദാചാരപോലീസിങ്ങ് സംഘത്തിലെ അംഗങ്ങളാണ് അറസ്‌ററിലായ അധ്യാപകരെന്ന് ആരോപണമുണ്ട്.

വിദ്യാര്‍ത്ഥികളെ അതി ക്രുരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിദ്യാര്‍ത്ഥകള്‍ കുട്ടത്തോടെ കോളേജില്‍ സമരമാരംഭിച്ചു.ഇവര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്
ഈ ക്യാമ്പസില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സംസാരിച്ചാല്‍ പോലും ഈ സംഘം പെണ്‍കുട്ടികളോട് അസഭ്യം പറയുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു

Share news
error: Content is protected !!
Scroll to Top