റിയാസ്ഖാന്റെ നായികയായി മീരാജാസ്മിന്‍

meera-jasmine-photos-2മലയാളികളുടെ പ്രിയ നായിക മീരാജാസ്മിന്‍ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. മീര റിസയാസ്ഖാന്റെ നായികയായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതാദ്യമായാണ് റിയാസ് നായകനാവുന്നത് എന്നത് ഈ ചിത്രത്തിന്റെ പ്രതേ്യകതയാണ്.

ആഗ്ന മീഡിയ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്ററാണ് സംഗീത് നിര്‍വ്വഹിക്കുന്നത്.

ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിന് പിന്നാലെ ജയറാമിന്റെ നായികയായി ഒന്നും മിണ്ടാതെ എന്ന ചിത്ത്രിലും അഭിനയിച്ചു വരികയാണ് മീരയിപ്പോള്‍.

പ്രണയവും വിരഹവും വിഷാദവുമായി ഏറെ കലങ്ങി നിന്നിരുന്ന മീരാജാസ്മിന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായ തിരിച്ചടികളില്‍ നിന്നും ഒരു ശക്തമായ തിരിച്ചു വരവ് തന്നെയാണ് മീര നടത്തിയിരിക്കുന്നത്.