രണ്ട്‌ വള്ളങ്ങള്‍ അടുപ്പിച്ച്‌ മത്സ്യബന്ധനം പാടില്ല

മലപ്പുറം:ജില്ലയിലെ കടലില്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട്‌ വള്ളങ്ങള്‍ അടിപ്പിച്ചുള്ള ട്രോളിങ്‌ (പെയര്‍ ട്രോളിങ്‌) നടത്തുന്നത്‌ കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. ചെറിയ മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുകയോ പെയര്‍ ട്രോളിങ്‌ നടത്തുകയൊ ചെയ്യുന്ന മത്സ്യബന്ധനയാനങ്ങളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ്‌ റദ്ദാക്കുകയും കെ.എം.എഫ്‌.ആര്‍ ആക്‌ട്‌ പ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും.