സപ്‌ളൈകോ പ്രവര്‍ത്തനം വൈവിധ്യവത്കരിക്കും: ഭക്ഷ്യമന്ത്രി

supplycoസപ്‌ളൈകോയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്തുന്ന വിധത്തില്‍ സ്ഥാപനത്തെ വളര്‍ത്തേണ്ടതുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കൊച്ചി കടവന്ത്രയിലെ സപ്‌ളൈകോ ഹെഡ് ഓഫീസില്‍ എറണാകുളം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി സപ്‌ളൈകോയ്ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ട് മുന്നോട്ടുപോവും. മാവേലിസ്‌റ്റോറുകള്‍ ഇല്ലാത്ത സംസ്ഥാനത്തെ 38 പഞ്ചായത്തുകളില്‍ ഒരു വര്‍ഷത്തിനകം സപ്‌ളൈകൊ വില്പനശാലകള്‍ തുറക്കാനും പദ്ധതിയുണ്ട്. പൊതുവിപണിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി മറ്റു റീടെയില്‍ ശ്യംഖലകളോട് മത്സരിക്കാന്‍ പര്യാപ്തമാകുന്ന വിധത്തില്‍ സപ്‌ളൈകോയെ മുന്നോട്ടു കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

സപ്‌ളൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ ആഷ തോമസ്, ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി സഞ്ജയ് കൗള്‍, സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, സപ്‌ളൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top