സിമന്റ്‌ലോബികളുടെ കൊള്ളലാഭം വിലവര്‍ദ്ധനയ്‌ക്ക്‌ കാരണം

Untitled-1 copyമലപ്പുറം:കേരളത്തില്‍ സിമന്റ്‌വില കുതിച്ചുയരുന്നത്‌ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കികൊണ്ടിരിക്കുകയാണെന്ന്‌ എസ്‌ഡിപിഐ. പഞ്ചായത്തുകള്‍വഴി വീട്‌ ലഭ്യമായ സാധാരണക്കാരെയാണ്‌ സിമന്റ്‌ വിലവര്‍ദ്ധന ഏറെബാധിച്ചിരിക്കുന്നതെന്നും ഇതരസംസ്ഥാനങ്ങളില്‍ സിമന്റ്‌വിലയുടെ ഇരട്ടിയാണ്‌ കേരളത്തിലുള്ളത്‌ . ഇടനിലക്കാരായലോബിയുടെ ശക്തമായസ്വാധീനം മൂലമാണ്‌ വിലവര്‍ദ്ധനക്ക്‌ കാരണം.

400 മുതല്‍ 430 വരെ കേരളത്തില്‍ വിലനല്‍കുന്ന സിമന്റിന്‌ തമിഴ്‌നാട്ടില്‍180 മുതല്‍210വരെയാണുള്ളത്‌. തമിഴ്‌നാട്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടികര്‍ശനമായ വിലനിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഭരണതലത്തില്‍ ഇടപെടലുകളില്ലാത്തതുകാരണമാണ്‌ ലോബികള്‍ കൊള്ളലാഭം കൊയ്യുന്നത്‌. സര്‍ക്കാര്‌ നിയന്ത്രണത്തിലുള്ള സിമന്റിനുപോലും കോര്‍പ്പറേറ്റുകള്‍ നിശ്ചയിച്ച വിലയിലാണ്‌ വില്‍പന നടത്തുന്നത്‌.
ഭീമമായ കൊള്ളലാഭം കൊയ്യുന്ന സിമന്റ്‌ലോബിയുടെ ഇടപെടലിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍സംസ്ഥാനങ്ങളിലുള്ള വിലലഭ്യമാക്കണമെന്ന്‌ എസ്‌.ഡി.പി.ഐമലപ്പുറം ജില്ലാസെക്രട്ടറിയേറ്റ്‌ ചേര്‍ന്ന പ്രമേയത്തില്‍ സര്‍ക്കാറിനോട്‌ ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ നാസറുദ്ധീന്‍ എളമരം,വൈസ്‌ പ്രസിഡന്റ്‌വി.ടി.ഇക്‌റാമുല്‍ഹഖ്‌,ജനറല്‍സെക്രട്ടറി,പി.ദാവൂദ്‌,അഡ്വ:സാദിക്‌ നടുത്തൊടി,പൂവില്‍ ബഷീര്‍,കൃഷ്‌ണന്‍ എരഞ്ഞിക്കല്‍,എം.പി.മുസ്‌തഫമാസ്റ്റര്‍,ബാബുമണികരുവാരകുണ്ട്‌,ടി.എം.ഷൗക്കത്ത്‌ എന്നിവര്‍സംസാരിച്ചു.