യുവജനങ്ങള്‍ ശ്രമദാനത്തിലൂടെ നവീകരിച്ച കുളങ്ങള്‍ നാടിനു സമര്‍പ്പിച്ചു

തിരൂരങ്ങാടി: നെഹ്‌റു യുവ കേന്ദ്രയും കൊളപ്പുറം നവകേരള സാംസ്‌ക്കാരിക വേദിയും സംയുക്തമായി എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കൊളപ്പുറം പുഞ്ചപ്പാടത്തെ കുളങ്ങള്‍ നവീകരിച്ചു. മഹാത്മാ ഗാന്ധി യുവ ശുചിത്വ ബോധവല്‍ക്കരണ ശ്രമദാന പരിപാടിയുടെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ ശ്രമദാന ക്യാമ്പിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. കുളങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നാടിന് സമര്‍പ്പിച്ചു. സമൂഹത്തിനു ഗുണകരമാകു പ്രവൃത്തികള്‍ ശ്രമദാനത്തിലൂടെ നിര്‍വഹിക്കുതിന് യുവജനങ്ങളുടെ കായികാദ്ധ്വാനം പ്രയോജനപ്പെടുത്തുന്ന തോടൊപ്പം ജലസ്രോതസ്സുകള്‍ സംരക്ഷിക്കുതിനുള്ള സാമൂഹിക അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

അഞ്ചു ദിവസത്തെ ശ്രമദാനത്തില്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകരോടൊപ്പം പൊതുജനങ്ങളും പങ്കാളികളായി. വെള്ളം ലഭ്യമായതോടെ തൊട്ടടുത്ത പാടത്തു ജൈവ പച്ചക്കറി കൃഷി ചെയ്യാനും നവകേരളയുടെ പരിപാടി തയ്യാറാക്കി. പാകപ്പെടുത്തിയ മണ്ണില്‍ വിത്തിറക്കുതിന്റെ ഉല്‍ഘാടനവും ഇ.ടി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുലൈഖ മജീദ്, എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ പുനത്തില്‍, റിയാസ് കല്ലന്‍, സൈഫുദ്ധീന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.കെ റഷീദ്, നാഷണ യൂത്ത് വോളന്റിയര്‍ അബൂബക്കര്‍ സിദ്ധീഖ് , നവകേരള സാംസ്‌കാരിക വേദി പ്രസിഡണ്ട് നാസര്‍ മലയില്‍ സെക്രട്ടറി പി.രവികുമാര്‍, ജമീല്‍ കൊളക്കാട്ടില്‍, അസ്‌കറലി, മുസ്തഫ ചോലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.