സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. എട്ട് സിനിമകളാണ് അവസാന റൌണ്ടില്‍ മത്സരിക്കുന്നത്. പിന്നെയും, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, മഹേഷിന്റെ പ്രതികാരം, അയാള്‍ ശശി, കമ്മട്ടിപ്പാടം, ഗപ്പി, കിസ്മത്ത്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമാ വിഭാഗത്തില്‍ അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നത്. ജനപിയ സിനിമാ വിഭാഗത്തില്‍ പുലിമുരുകന്‍, ഒപ്പം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയും മത്സരിക്കുന്നു.

വിനായകന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സലിം കുമാര്‍ എന്നിവരാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ അന്തിമ പട്ടികയിലുള്ളത്. റിമ കല്ലിങ്കല്‍, കാവ്യ മാധവന്‍, സുരഭി എന്നിവരാണ് മികച്ച നടിയുടെ പുരസ്കാരത്തിനായി മത്സരിക്കുന്നത്.

ഒഡീഷാ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. ഇന്ന് വൈകിട്ടാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, വിടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

Share news
error: Content is protected !!
Scroll to Top