പരപ്പനങ്ങാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി:പരപ്പനങ്ങാടി ഉപജില്ല സ്കൂള്‍ കലോത്സവം അരിയല്ലൂർ  എം.വി.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പി.അബ്ദുല്‍ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജന്മനസ്സുകൾക്കിടയിലെ അകലം കുറക്കുന്നതിന് കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് വി.എന്‍.ശോഭന അധ്യക്ഷയായി.കലോത്സവ ലോഗോ രൂപകൽപന ചെയ്ത യു പി സ്‌കൂൾ വിദ്യാർഥി വി ടി ആദിത്യനുള്ള ഉപഹാരം എം എൽ എ നൽകി.എ ഇ ഒ ബാലഗംഗാധരൻ മേള വിശദീകരണം നടത്തി.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽകലാം മാസ്റ്റർ,ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ അബ്ദുറഹ്മാൻ,വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈറുന്നീസ,സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ ബിന്ദു,ഇ ദാസൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി പ്രഭാകരൻ,ബിന്ദു പുഴക്കൽ,പഞ്ചായത്ത് മെമ്പർമാരായ ആസിഫ് മശ്ഹൂദ്,അനീഷ് വലിയാട്ടൂർ,സി ഷീബ,ബാബു പട്ടയിൽ,ഒ ലക്ഷ്മി,സുഹറ,ഡെപ്യുട്ടി ഡി എം ഒ രേണുക,തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ ടി അജിതകുമാരി,സ്‌കൂൾ മാനേജർ കെ കെ വിശ്വനാഥൻ,ത്രേസ്യമ്മ തോമസ്,അനിൽ ഈപ്പൻ,എ കെ പ്രഭീഷ്,സി ഷിജു,ഇ പി അബ്ദുൽനാസർ,ഒ ഷൗക്കത്തലി,ബിന്ദു,ഒ ഇർഷാദ്,പീതാംബരൻ പാലാട്ട്,പ്രിൻസിപ്പാൾ വിജയകുമാരി,കെ പി അനസ് സംസാരിച്ചു.