രുഗ്മിണി സ്വയംവര ഘോഷയാത്ര 

പരപ്പനങ്ങാടി :നെടുവ ഹരിപുരം ശ്രീ വിഷ്ണുക്ഷേത്രത്തിൽ 8-ആമതു ഭാഗവത സപ്താഹത്തോടനുബന്ധിച്ചു രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. നെടുവ പഴയത്തെരു ശ്രീ ഗണപതി ക്ഷേത്രം പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകുന്നേരം 6 മണിയോട് കൂടി ഹരിപുരം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. 6-ആം ദിവസമായ തിങ്കളാഴ്ച സർപ്പബലി, പാതിരാകുന്നത് മന രുദ്രൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ നടക്കും. ചൊവ്വാഴ്ച ആറാട്ടോടുകൂടി സപ്താഹം സമാപിക്കും. രുഗ്മിണി സ്വയംവര ഘോഷയാത്രക്ക്‌ ക്ഷേത്രം സമിതി പ്രസിഡന്റ് പി. വിശ്വനാഥമേനോൻ, എം മധു, പി വി തുളസീദാസ്, കെ ചന്ദ്രൻ, സജി മറക്കാംതൊടി , യൂ. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. പുറളിപുറം നീലകണ്ഠൻ നംബൂതിരി ആണ് യജ്ഞാചാര്യൻ.

Related Articles