ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ നടന്നു.

പരപ്പനങ്ങാടി: ഉന്മൂലനം ചെയ്തു എന്ന് കരുതുന്ന രോഗങ്ങള്‍ പലതും തിരിച്ചു വരുന്നു എന്ന് പറയുന്നത് പൊതു സമൂഹം ഗൗരവത്തോടെ കാണണമെന്ന് പി.കെ.അബ്ദു റബ്ബ് എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സാക്ഷരാ മിഷന്‍ ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തിന്റെ പ്രതേ്യക സഹചര്യവും ജനസാന്ദ്രതയും ഏത് പകര്‍ച്ച വ്യാധി രോഗങ്ങള്‍ക്ക് എളുപ്പം പടര്‍ന്ന പിടിക്കാന്‍ സഹചര്യം ഉണ്ടകാക്കുന്നതാണ്. ഇതിനെതിരെ പോരാടുന്നതിന് വ്യക്തിപരമായി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.ടി.റഹിദ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ സംസാരിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ പദ്ധതി വിശദീകരിച്ചു.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഫസിലാല്‍ കെ.സി. ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. സാക്ഷരതാമിഷന്‍ അസി.കോഡിനേറ്റര്‍ ശാസ്ത പ്രസാദ്,തിരൂരങ്ങാടി നഗര സഭ കൗണ്‍സിലര്‍ റഹിം പള്ളിപ്പടി, പരപ്പനങ്ങാടി കൗണ്‍സിലര്‍ പി.കെ.മുഹമ്മദ് ജമാല്‍,ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്റ് പി.കെ.നാരാണന്‍ മാസ്റ്റര്‍,പ്രേരകമാരായ സുബ്രമ്ഹണ്യന്‍എ.,വി.പി.വിജയശ്രീ,പി.സുബൈദ എന്നിവര്‍ സംസാരിച്ചു.