ലഹരിവിരുദ്ധ ദിനാചരണം;ചിത്രപ്രദര്‍ശനവും മാജിക്‌ ഷോയും നടത്തി

Story dated:Sunday June 26th, 2016,11 11:am
sameeksha sameeksha

exciseമലപ്പുറം: അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല പരിപാടികള്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. എം.എസ്‌.പി ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ ടി.വി.റാഫേല്‍ അധ്യക്ഷനായി. മഹേഷ്‌ ചിത്രവര്‍ണയുടെ ചിത്രപ്രദര്‍ശനം, ഹംസ മലയിലിന്റെ മാജിക്‌ ഷോ , സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഫിലിപ്പിന്റെ സ്‌കിറ്റ്‌ എന്നിവ പരിപാടിയില്‍ അവതരിപ്പിച്ചു. ഒരേ കാന്‍വാസില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചിത്രം വരച്ചു .ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ,ജില്ലാ നോഡല്‍ ഓഫീസര്‍ ടി.അശോക്‌ കുമാര്‍, മലപ്പുറം നരഗസഭാ കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി.കെ.സൂരജ്‌ എക്‌സൈസ്‌ വകുപ്പ്‌ സര്‍വീസ്‌ സംഘടനാ പ്രതിനിധികളായ കെ.ടി.സജിമോന്‍, ടി.പ്രജോഷ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..