ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് 32.60 കോടി രൂപയുടെ ഭരണാനുമതി

പരപ്പനങ്ങാടി:ചെട്ടിപ്പടിയില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ മേല്‍പാല നിര്‍മാണത്തിന് മുപ്പത്തിരണ്ടരകോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ.അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. പരപ്പനങ്ങാടി -ചേളാരി റൂട്ടിലെ ചെട്ടിപ്പടി ലെവല്‍ ക്രോസ്സിനു മുകളിലൂടെയാണ്‌യാണ് പാലംനിര്‍മ്മിക്കുന്നത്.

ഇവിടെ ഗേറ്റ് അടക്കുന്നതോടെ മണിക്കൂറുകളോളമാണ് വാഹന ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ളത്.

ഇതിന്‍റെ മണ്ണ് പരിശോധനയും അലയ്മെന്റും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.