മലപ്പുറത്ത് അഞ്ചിടത്ത് വാഹനാപകടം : ആറുപേര്‍ക്ക് പരിക്ക്

തിരുര്‍/ കോട്ടക്കല്‍: ജില്ലയില്‍ അഞ്ചിടത്തൂണ്ടായ അപകടങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ ഓട്ടോയും ബൈക്കും കൂ’ിയിടിച്ച് തിരൂര്‍ കണ്ണകത്ത് സൈതലവിയുടെ മകന്‍ യൂനുസിന്(42) പരിക്കേറ്റു. കരിങ്കപ്പാറയില്‍ ബൈക്കില്‍ നിന്ന് വീണ് തെന്നല സ്വദേശി കുടുക്കില്‍ ഹംസയുടെ മകന്‍ നവാഫ്(18) ന് പരുക്കേറ്റു. കുന്നുംപുറത്തെ അപകടത്തില്‍ നാട്ടുകാരനായ അരീക്കാടന്‍ വെള്ളാംപുറം അഹമ്മദ്കുട്ടിയുടെ മകന്‍ സുഫൈല്‍(18)നും പരുക്കേറ്റു.

തിരുര്‍ പെരിന്തല്ലൂരില്‍ രണ്ടിടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ചമ്രവട്ടം കറുത്താട്ടില്‍ രാജന്റെ മകന്‍ രഞ്ജിത്ത്(19), പെരുന്തല്ലൂര്‍ കോട്ടക്കടിയില്‍ ഗഫൂര്‍(31), ചമ്രവട്ടം മത്തൂര്‍ അബൂബക്കറിന്റെ മകന്‍ അഹമ്മദ് സിനാന്‍(21) എന്നിവര്‍ക്കും പരുക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് അഞ്ചിടത്ത് വാഹനാപകടം ആറുപേര്‍ക്ക് പരിക്ക്
കോട്ടക്കല്‍: ജില്ലയില്‍ അഞ്ചിടത്തൂണ്ടായ അപകടങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ ഓട്ടോയും ബൈക്കും കൂ’ിയിടിച്ച് തിരൂര്‍ കണ്ണകത്ത് സൈതലവിയുടെ മകന്‍ യൂനുസിന്(42) പരിക്കേറ്റു. കരിങ്കപ്പാറയില്‍ ബൈക്കില്‍ നിന്ന് വീണ് തെന്നല സ്വദേശി കുടുക്കില്‍ ഹംസയുടെ മകന്‍ നവാഫ്(18) ന് പരുക്കേറ്റു. കുന്നുംപുറത്തെ അപകടത്തില്‍ നാട്ടുകാരനായ അരീക്കാടന്‍ വെള്ളാംപുറം അഹമ്മദ്കുട്ടിയുടെ മകന്‍ സുഫൈല്‍(18)നും പരുക്കേറ്റു.