Section

malabari-logo-mobile

അസഹിഷ്ണുത :സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു.

HIGHLIGHTS : ഗാന്ധിജിയെ കൊന്നവരാണ് ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. അവരുടെ സര്‍ട്ടിഫിക്കേറ്റ് സിപിഎമ്മിന് ആവിശ്യമില്ലെന്നും യച്ചുരി

lead1_538857ദില്ലി :സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവന്‍ ആക്രമിക്കപ്പെട്ടു. ഞായറാഴ്ച വൈകീട്ട് മുന്നരമണിയോടെയാണ് ഒരു നാലംഗസംഘം ഏകെജി ഭവന്‍ ആക്രമിച്ച്ത്. ഇവര്‍ ഓഫീസിന് മുന്നിലുള്ള ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ബോര്‍ഡില്‍ പാക്കിസ്ഥാനി ഓഫീസ് എന്ന് എഴുതിവെക്കുകയും ചെയ്തു.ഇതിനിടയില്‍ ചിലര്‍ ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്തു

സിപഐഎം ജനറല്‍ സക്രട്ടറി സീതാറം യെച്ചുരി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് നില്‍ക്കെയാണ് ആക്രമണം അരങ്ങേറിയത് ബോര്‍ഡ് നശിപ്പിച്ചതിന് ശേഷം ഓഫീസിനകത്തേക്കെത്തിയ ഇവരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പിന്തിരിഞ്ഞത്. ആക്രമികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം

sameeksha-malabarinews

ജെഎന്‍യു സ്റ്റുഡന്റ് യുണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ സീതാറാം യച്ചുരിയടക്കമുള്ള നേതാക്കള്‍ നേരിട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു.ഇതാണ് ആക്രമണിത്തിന് പിന്നിലുള്ള പ്രകോപനമെന്ന് കരുതപ്പെടുന്നു.
എകെജി ഭവന്‍ ആക്രമിച്ചത് ആര്‍എസ്എസ് പിന്തുണയോടെയാണെന്ന് സീതാറാം യെച്ചുരി പറഞ്ഞു. ഗാന്ധിജിയെ കൊന്നവരാണ് ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. അവരുടെ സര്‍ട്ടിഫിക്കേറ്റ് സിപിഎമ്മിന് ആവിശ്യമില്ലെന്നും യച്ചുരി പറഞ്ഞു. ജെഎന്‍യുവില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്ങില്‍ നടപടിയെടുക്കണെമെന്നും എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്നും യെച്ചുരി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!