മലമ്പുഴ ഡാം തുറന്നു

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൈകീട്ടോടെ നാലു ഷട്ടറുകളാണ് തുറന്നത്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുഴുവന്‍ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് 114.3 മീറ്ററോളം വെള്ളം എത്തയിതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 115.6 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണ ശേഷി.

അതെസമയം വ്യാഴാഴ്ച പാലക്കാട് ജില്ലിയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു.