മഅ്ദനി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചേക്കും?

abdul nasar madani edതിരൂര്‍ : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസന്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കുകയാണെങ്കില്‍ മഅ്ദനി ജനകീയ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ജനവിധി തേടുമെന്ന് പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് പറഞ്ഞു.

തിരൂരില്‍ സംഘടിപ്പിച്ച പിഡിപി ജനജാഗ്രതാ ജാഥയുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വര്‍ക്കല രാജ് ഇക്കാര്യം പറഞ്ഞത്.

ജില്ലാ സെക്രട്ടറി ബാപ്പു പുത്തനത്താണി അധ്യക്ഷനായിരുന്നു. അഡ്വ.ഷമീര്‍ പയ്യനങ്ങാടി, നിസാര്‍ മേത്തര്‍, മുഹമ്മദ്, റജീബ്, എം ഗോപിനാഥപിള്ള, സലാം മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.