Section

malabari-logo-mobile

എംഎം മണി മന്ത്രിയാകും

HIGHLIGHTS : തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി പുതിയ മന്ത്രിയാകു. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവില...

mm maniതിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി പുതിയ മന്ത്രിയാകു. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്ക് എം എം മണിയുടെ പേര് നിര്‍ദേശിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

കോട്ടയം ജില്ലയില്‍ കിടങ്ങൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ മുണ്ടയ്ക്കല്‍ മാധവന്റെയും ജാനകിയുടെയും ഒമ്പതുമക്കളില്‍ മൂത്തമകനായി 1944 ഡിസംബര്‍ 12 നാണ് എം എം മണി ജനിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളിലായിരുന്നു പഠനം. അമ്പതുകളുടെ മദ്ധ്യത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം അദ്ദേഹം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി.

sameeksha-malabarinews

ചെറുപ്രായത്തില്‍തന്നെ കുടിയൊഴിപ്പിക്കലിനെതിരായ നിരാഹാര സമരങ്ങളില്‍ പങ്കെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. 1966ല്‍ 22-ാം വയസ്സില്‍ സിപിഐ എം അംഗമായി. 1985ല്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2016ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭാംഗമായി. നിലവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത്അംഗം ), ഗീത, അനി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!