പെരിന്തല്‍മണ്ണയില്‍ യുവതി കഴുത്തറുത്ത് മരിച്ചനിലയില്‍

പെരിന്തല്‍മണ്ണ: യുവതിയെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങ് ചേണ്ടിയിലെ കണക്കയില്‍ അമീര്‍ ഹുസൈനിന്റെ മകള്‍ ഹസ്‌ന(25)യെയാണ് ഞായറാഴ്ച രാവിലെ 10 ഓടെ കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചനിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. എംബിഎ ബിരുദധാരിയായ യുവതിയുടെ നിക്കാഹ് ഒരുമാസം മുമ്പായിരുന്നു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ എം ടി ജോസഫ് ഇന്‍ക്വസ്റ്റ് നടത്തി. ഉമ്മ: ഫാത്തിമ.