കുവൈത്തില്‍ 363 പേര്‍ക്ക് എച്ച്‌ഐവി

കുവൈത്ത്: രാജ്യത്ത് 363 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. എച്ച്‌ഐവി ബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ ഖത്താന്‍ അറിയിച്ചു. എച്ചഐവി ബാധിതരെ കണ്ടെത്തുന്നതിനു ദേശീയതലത്തില്‍ എച്ച്‌ഐവി/എയ്ഡ്‌സ് വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യത്തു നിന്ന് 2013 നുള്ളില്‍ എയ്ഡ്‌സ് പൂര്‍ണമായി ഇല്ലാതാക്കാനാണ് പദ്ധതി.

യുഎന്‍ പഠനമുസരിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഏറ്റവും പുരോഗമിച്ച ചികിത്സാ സംവിധാനം കുവൈത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തില്‍ എച്ച്‌ഐവി ബാധിതരില്‍ 81 ശതമാനം അവരുടെ രോഗത്തെ കുറിച്ച് ബോധവാന്‍മാരാണ്. അവരില്‍ 80 ശതമാനം പേരും ആന്റിറെട്രോവൈറല്‍ ഉപയോഗിക്കുന്നവരാണെന്നും ക്യാമ്പെയിന്‍ ലോകാരോഗ്യ സംഘടനയുടെ കുവൈത്ത് ഡസ്‌ക് പ്രതിനിധി മുന്‍തര്‍ അല്‍ ഹസാവി പറഞ്ഞു.