Section

malabari-logo-mobile

പൊള്ളുന്ന വില…ഖത്തറിലും…ബഹ്‌റൈനിലും..സൗദിയിലുമെല്ലാം ചെറിയ ഉള്ളി ഔട്ട്…ചിറ്റുള്ളി വിപണി കീഴടക്കുന്നു

HIGHLIGHTS : ദോഹ: ഗള്‍ഫ് നാടുകളില്‍ ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില. ഇതോടെ ഖത്തര്‍, ബഹ്‌റൈന്‍, സൗദി,യുഎഇ,ഒമാന്‍ എന്നിവിടങ്ങളിലെല്ലാം വിലകുറഞ്ഞ ചിറ്റുള്ളി വിപണി കീ...

ദോഹ: ഗള്‍ഫ് നാടുകളില്‍ ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില. ഇതോടെ ഖത്തര്‍, ബഹ്‌റൈന്‍, സൗദി,യുഎഇ,ഒമാന്‍ എന്നിവിടങ്ങളിലെല്ലാം വിലകുറഞ്ഞ ചിറ്റുള്ളി വിപണി കീഴടക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള ചെറിയ ഉള്ളിയുടെ കയറ്റുമതി ഇപ്പോള്‍ നാമമാത്രമായിരിക്കുകയാണ്.

ചെറിയ ഉള്ളിയുടെ വില 30 രൂപയില്‍ നിന്ന് 160 രൂപയായി ഉയര്‍ന്നതുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ ചെറിയ ഉളളിയുടെ ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു. ഇതോടെ ഇവിടെ വില കുറഞ്ഞ ചിറ്റുള്ളിക്കുള്ള(സവാള യുടെ ചെറിയ രൂപം ) ആവശ്യക്കാര്‍ കൂടി. ചിറ്റുള്ളിയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

കേരളത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് കൂടുതലായി കറ്റുമതി ചെയ്തിരുന്നത് ചെറിയ ഉള്ളിയായിരുന്നു എന്ന് കയറ്റുമതി ഏജന്‍സികളും വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ചെറിയ ഉള്ളി വാങ്ങിയിരുന്നത്. സീസണ്‍ അല്ലാതായതോടെ വില കുത്തനെ കൂടുകയായിരുന്നു. ഇതിനു പകരം ആന്ധ്രയില്‍ നിന്ന് 40 രൂപയ്ക്കാണ് ചിറ്റുള്ളി ലഭിക്കുന്നത്. ചെറിയ ഉള്ളിയുടെ വില കൂടുമ്പോള്‍ ചിറ്റുള്ളി വിപണി കീഴടക്കുക പതിവാണ്. രുചിയില്‍ മാറ്റമുള്ളതുകൊണ്ട് വില കൂടിയാലും കുറച്ച് കഴിയുമ്പോള്‍് ആളുകള്‍ ചെറിയ ഉള്ളിയിലേക്ക് തന്നെ മാറാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ചെറിയ ഉള്ളി ആളുകള്‍ തീരെ വാങ്ങാതാവുകയും ചിറ്റുള്ളിയുടെ ഓഡര്‍ വര്‍ദ്ധിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!