കോട്ടക്കല്‍ ബസ്‌സ്റ്റാന്റിലെ സൗജന്യ വൈഫൈ പദ്ധതി ഉപേക്ഷിച്ചു

Story dated:Saturday January 16th, 2016,03 40:pm
sameeksha

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ ബസ്‌സ്‌റ്റാന്റിലെ സൗജന്യ വൈഫൈ പദ്ധതി ഉപേക്ഷിച്ചു. റിലയന്‍സ്‌ കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭാധികൃതര്‍ കൂടുതല്‍ നിബന്ധനകള്‍ മുന്നില്‍ വെച്ചതോടെ പദ്ധതി കോട്ടക്കലില്‍ നടപ്പാക്കാന്‍ താല്‍പര്യമില്ലന്ന്‌ കമ്പനിയധികൃതര്‍ അറിയിക്കുകയായിരുന്നു.

മാര്‍ച്ച്‌ 31 വരെ മുഴുസയമവും തികച്ചും സൗജന്യമായി 10 mbps വേഗതയില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുമെന്ന്‌ നഗരസഭ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷമുള്ള ദിവസങ്ങളില്‍ സൗജന്യസേവനത്തിന്‌ സമയം ചുരുങ്ങുമെന്ന്‌ മനസ്സിലാക്കിയ നഗരസഭാധികൃതര്‍ അതിനുശേഷവും കൂടുതല്‍ സമയം സൗജന്യസേവനം ലഭ്യമാക്കണമെന്ന്‌ കമ്പനിയധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനി പരസ്യം ബസ്‌ സ്റ്റാന്റില്‍ പതിക്കുന്നതിന്‌ നിശ്ചിതതുകയും കമ്പനിയില്‍ നിന്ന്‌ ഈടാക്കണമെന്നും നേരത്തെ നഗരസഭ കൗണ്‍സില്‍യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ ആവശ്യങ്ങള്‍ കമ്പനി പ്രതിനിധികള്‍ക്ക്‌ മുമ്പില്‍ വെച്ചതോടെയാണ്‌ കോട്ടക്കലിലെ പദ്ധതി ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചത്‌.