Section

malabari-logo-mobile

ബാര്‍ കോഴ കേസ്‌;തുടരന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌;കോഴ നല്‍കിയതിന്‌ തെളിവില്ല

HIGHLIGHTS : തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ സാഹചര്യ തെളിവില്ലെന്ന്‌ വിജിലന്‍സ്‌ തുടരന്വേഷണ റിപ്പോര്‍ട്ട്‌. കെ എം മാണിക്ക്‌ ബ...

k m maniതിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ സാഹചര്യ തെളിവില്ലെന്ന്‌ വിജിലന്‍സ്‌ തുടരന്വേഷണ റിപ്പോര്‍ട്ട്‌. കെ എം മാണിക്ക്‌ ബാറുടമകള്‍ മൂന്ന്‌ തവണയായി പണം കൊടുത്തു എന്നു പറയുന്നതിന്‌ തെളിവില്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട്‌ കളവെന്ന്‌ ബോധ്യപ്പെട്ടതായി വിജിലന്‍സ്‌ പറയുന്നു. ബാറുടമകള്‍ക്ക്‌ വേണ്ടി കെ എം മാണി ഒന്നും ചെയ്‌തിട്ടില്ലെന്നും 2014 ലെ മൂന്ന്‌ കൂടിക്കാഴ്‌ചകളിലും പണം കൈമാറിയിട്ടില്ലെന്നും റിപ്പോര്‍്‌ട്ടിലുണ്ട്‌. ബാര്‍ വിഷയം നിയമവകുപ്പിന്‌ വിട്ടതില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ എസ്‌ പി എസ്‌ സുകേശന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. മദ്യനയം സംസ്ഥാനത്ത്‌ നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടമാണ്‌ ബിജു രമേശിന്റെ ആരോപണത്തിന്‌ പിന്നില്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനായിരുന്നു ബിജു രമേശ്‌ പണം നല്‍കിയതെന്ന ആരോപണം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

sameeksha-malabarinews

ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്‌. മാണിക്ക്‌ കോഴ നല്‍കിയെന്ന്‌ പറയപ്പെടുന്ന ദിവസങ്ങളിലെ ബാറുടമകളുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ ചൂണ്ടിക്കാട്ടിയാണ്‌ റിപ്പോര്‍ട്ടില്‍ കോഴയാരോപണം ദുര്‍ബ്ബലമെന്ന്‌ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാറുടമകള്‍ നേരത്തെ മൊഴിനല്‍കാത്തതിനെ തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. മൊഴിനല്‍കാന്‍ എത്തണമെന്ന്‌ കാണിച്ച്‌ ബാറുടമകള്‍ക്ക്‌ വിജിലന്‍സ്‌ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും രാജ്‌കുമാര്‍ ഉണ്ണി അടക്കമുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുള്ളത്‌ കൊണ്ട്‌ സമയം നീട്ടിനല്‍കേണ്ടന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!