കൊടിഞ്ഞി ഫൈസല്‍ വധം അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം:  തിരുരങ്ങാടി കൊടഞ്ഞിയിലെ പുല്ലുണി ഫൈസല്‍ കൊലചെയ്യപ്പെട്ട കേസിന്റെ
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദ്റബ്ബിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി കര്‍മസമിതി നടത്തിയ ഉപരോധസമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസന്വേഷിക്കുക. സംഘത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും ഉണ്ടാവും.

കഴിഞ്ഞ നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറുഖ് നഗറിലെ പുല്ലുണി ഫൈസല്‍ കുടുംബമടക്കം മതം മാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടത്. ഈ കേസില്‍ ഫൈസലിന്റെ ബന്ധുക്കളടക്കം ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ പിടികുടിയിരുന്നു. മുന്ന് പ്രതികളെ കുടി പിടികുടാനുണ്ട്.

കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക,അന്വേഷണസംഘത്തെ മാറ്റുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഗുഢാലോചന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഫൈസലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കൊടിഞ്ഞിയില്‍ ഹര്‍ത്താല്‍ ആചാരിക്കുകയും, ഉച്ചക്ക് രണ്ട് മണി മുതല്‍ കക്കാട്ടും കൊളപ്പുറത്തും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. എട്ടുമണിക്കുര്‍ നീണ്ടുനിന്ന സമരത്തിനൊടുവില്‍  അബ്ദുറബ്ബുമായി പോലീസ് നടത്തിയ ചര്‍ച്ചയിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം അറിയിച്ചത്. ഇതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തില്‍ ഫൈസലിന്റെ മാതാവ് ജമീല, പിതാവ് കൃഷ്ണന്‍ നായര്‍, സഹോദരങ്ങളായ സബിത,കവിത, മക്കള്‍ എന്നിവരും പങ്കെടുത്തിരുന്നു.

photo courtesy ; madhyam.com