Section

malabari-logo-mobile

മലയാളിക്ക് വ്യത്യസ്ത യാത്രാനുഭവമായി കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും

HIGHLIGHTS : കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദ...

കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 11 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ശ​നി​യാ​ഴ്​​ച രാ​വി​ലെ 10.35ന്​ ​നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം പാ​ലാ​രി​വ​ട്ട​ത്ത്​ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ​നി​ന്ന്​ പ​ത്ത​ടി​പ്പാ​ലം സ്​​റ്റേ​ഷ​ൻ വ​രെ​യും തി​രി​ച്ചും മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യും. തു​ട​ർ​ന്നാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഡി.​എം.​ആ​ർ.​സി മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ. ​ശ്രീ​ധ​ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

sameeksha-malabarinews

മെ​ട്രോ ഉ​ദ്​​ഘാ​ട​ന​ത്തി​​െൻറ സ്​​മ​ര​ണ​ക്ക്​ ശ​നി​യാ​ഴ്​​ച 11 മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം വൃ​ക്ഷ​ത്തെ​ക​ൾ ന​ടും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതലായിരിക്കും പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്നു കൊടുക്കുക.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!