Section

malabari-logo-mobile

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത

HIGHLIGHTS : ദോഹ: ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത. വെള്ളിയാഴ്ച ഉച്ചമുതല്‍ അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ...

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത. വെള്ളിയാഴ്ച ഉച്ചമുതല്‍ അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നും മുന്നറിയില്‍ പറയുന്നു.

കടലില്‍ 18-25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശുമെവ്വും 30 നോട്ടിക്കല്‍ വരെ വേഗത്തില്‍ ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്നും വടക്കന്‍ കടലിലായിരിക്കും ഇത് ശക്തിയോടെ വീശിയടിക്കുകയെന്നും കടലില്‍ 10 അടിവരെ ഉയത്തില്‍ തിരമാലയടിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

sameeksha-malabarinews

കടല്‍ തീരത്തുനിന്നും ശനിയാഴ്ച ആരംഭിക്കുന്ന കാറ്റിന് 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയുണ്ടാകും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇത് 38 നോട്ടിക്കല്‍ മൈല്‍ വേഗത വരെ കാറ്റിടിക്കുമെന്നും അതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയരും. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കുന്നതോടെ കാഴ്ച പരിധി രണ്ട് കിലോമീറ്ററിലും താഴെയായി കുറയും. ഈ അവസ്ഥ വരുന്ന ചൊവ്വാഴ്ചവരെ ഉണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!