Section

malabari-logo-mobile

ബഹ്‌റൈനില്‍ ഇനി വീട്ടുജോലിക്കാര്‍ക്കുള്ള വിസയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

HIGHLIGHTS : മനാമ: വീട്ടുജോലിക്കാര്‍ക്കായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇനി മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. ബഹ്‌റൈന്‍ നാഷണാലിറ്റി, പാ...

മനാമ: വീട്ടുജോലിക്കാര്‍ക്കായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇനി മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. ബഹ്‌റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് ഡയറക്ടറേറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപേക്ഷകര്‍ക്ക് യാതൊരുതരത്തിലുള്ള പകര്‍ച്ചവ്യാധികളും ഇല്ലെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷത്തതോടെയാണ് അധികൃതര്‍ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

അപേക്ഷയോടൊപ്പം ജി.സി.സി അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുകയില്ല. ഇതിനുപുറമെ അപേക്ഷയോടൊപ്പം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന രേഖകളും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും സ്‌പോണ്‍സറുടെ തിരിച്ചറയില്‍ രേഖകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. അപൂര്‍ണമായിട്ടുള്ള അപേക്ഷകള്‍ തിരസ്‌ക്കരിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

sameeksha-malabarinews

നിലവില്‍ ബഹ്‌റൈനില്‍ എത്തുന്ന വീട്ടുജോലിക്കാരില്‍കുറവില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ചും കേരളത്തില്‍ നിന്നുളള വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ വീട്ടുജോലിക്കാര്‍ക്ക് നല്ല വേതനം ലഭിക്കുന്നുതും ഇന്ത്യയില്‍ നിന്നുള്ള വേലക്കാരുടെ റിക്രൂട്ട്‌മെന്റിന് 2,500 ഡോളര്‍ കെട്ടിവെക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമവുമായിരിക്കാം ഇന്ത്യയില്‍ നിന്നുളള വീട്ടുവേലക്കാരുടെ റിക്രൂട്ട്‌മെന്റില്‍ താല്‍പര്യം കുറയാന്‍ ഇടയാക്കിയത്.

ഇപ്പോള്‍ ഇവിടെ എത്തുന്ന വീട്ടുജോലിക്കാര്‍ കൂടുതല്‍ പേരും ഫിലിപ്പീന്‍സ്, ഇന്‍ഡോനീഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടിങ്ങളില്‍ നിന്നുള്ളവരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!