Section

malabari-logo-mobile

മാണി രാജി വെക്കണം; സി ബി ഐ വേണ്ട; പിണറായി

HIGHLIGHTS : തിരു: ബാര്‍കോഴ കേസില്‍ അഴിമതി ആരോപണം ഉയര്‍ന്ന ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Untitled-1 copyതിരു: ബാര്‍കോഴ കേസില്‍ അഴിമതി ആരോപണം ഉയര്‍ന്ന ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിന്‌ ശേഷം വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ്‌ വി എസ്‌ ആവശ്യപ്പെട്ട സി ബി ഐ അനേ്വഷണത്തെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പൂര്‍ണ്ണമായി തള്ളി കളഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്‌ അനേ്വഷണവും സി പി ഐ എം തള്ളി കളഞ്ഞു. പുതിയൊരു അനേ്വഷണ സംഘത്തെ രൂപികരിച്ച്‌ കോടതിയുടെ നിരീക്ഷണത്തില്‍ അനേ്വഷണം നടത്തണമെന്നാണ്‌ സി പി ഐ എം ആവശ്യപ്പെട്ടിരിക്കുന്നത്‌.

sameeksha-malabarinews

ആര്‍ എസ്‌ പിയും, എസ്‌ ജെ ഡിയും യു ഡി എഫിലെ അഴിമതിയുടെ ഭാഗമാണെന്നും, ഉപജാത പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിനെ തള്ളിയിടാന്‍ തങ്ങളില്ലെന്നും പിണറായി വ്യക്തമാക്കി. സി ബി ഐ കൂട്ടിലിട്ട തത്തയാണെന്ന സുപ്രീം കോടതി പരാമര്‍ശത്തെ സൂചിപ്പിച്ചുകൊണ്ടാണ്‌ സി ബി ഐ അനേ്വഷണം വേണമെന്ന വി എസിന്റെ ആവശ്യത്തെ സെക്രട്ടറിയേറ്റ്‌ തള്ളികളഞ്ഞിരിക്കുന്നത്‌. ആര്‍ എസ്‌ പിയും, എസ്‌ ജെ ഡിയും തിരിച്ചു വരണമെന്ന്‌ വി എസാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഈ കേസില്‍ മുഖ്യമന്ത്രിയും, എക്‌സൈസ്‌ മന്ത്രിയും അനേ്വഷണ പരിധിയില്‍ വരണമെന്നും എത്ര രൂപയുടെ കോഴപ്പണം ഇറങ്ങിയിട്ടുണ്ടെന്നും അനേ്വഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!