കോഴിക്കോട്‌ വീണ്ടും ചുംബന സമരം

Untitled-1 copyകോഴിക്കോട്‌:സദാചാര ജീര്‍ണതയ്‌ക്കെതിരെ കോഴിക്കോട്‌ വീണ്ടും ചുംബന സമരം. സാംസ്‌ക്കാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തിലാണ്‌ തെരുവു ചുംബനവും പ്രതിരോധ ചിത്രമെഴുത്തും പാട്ടും പ്രത്യാക്രമണ നാടകവും സംഘടിപ്പിക്കുന്നത്‌. ചുംബന സമരത്തിന്‌ ഒരു വര്‍ഷം തികയുമ്പോളാണ്‌ വീണ്ടും ചുംബിച്ച്‌ പ്രിതിഷേധിക്കാന്‍ കോഴിക്കോട്‌ ഒരുങ്ങുന്നത്‌.

ചുംബന സമരത്തിന്‌ നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും രശ്‌മി ആര്‍ നായരും പെണ്‍വാണിഭ കേസില്‍ അറ്‌സറ്റിലായതോടെ ചുംബന സമരത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു.