Section

malabari-logo-mobile

ഇന്നുമുതല്‍ കേരളത്തിലെ ട്രെയിന്‍ സമയം മാറുന്നു

HIGHLIGHTS : തിരു: കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഭൂരിഭാഗം ട്രെയിനുകളുടെയും സമയത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുന്നു. നാല് ട്രെയിനുകളുടെ സര്‍വ്വീസ് ദിവസങ്ങ...

Train 1തിരു: കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഭൂരിഭാഗം ട്രെയിനുകളുടെയും സമയത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുന്നു. നാല് ട്രെയിനുകളുടെ സര്‍വ്വീസ് ദിവസങ്ങളില്‍ മാറ്റം വരുത്തി. പുതുതായി അനുവദിച്ചിട്ടുള്ള പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് തുടങ്ങും. മിക്ക ട്രെയിനുകളുടെയും യാത്രാസമയം 10 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ കുറയും. ഇന്ത്യയിലെ ഏറ്റവും ദൂരമേറിയ ട്രെയിന്‍ സര്‍വ്വീസായ കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്സ് ശനിയാഴ്ചക്ക് പകരം ഇനി മുതല്‍ വ്യാഴാഴ്ച രാത്രി 11 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 9 ന് ദിബ്രുഗഡിലെത്തും.

കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ സര്‍വ്വീസ് നടത്തുകയില്ല. ആലപ്പുഴ വഴിയുള്ള എറണാകുളം – കൊല്ലം മെമു ശനിയാഴ്ചകളിലും, കൊല്ലം എറണാകുളം മെമു ചൊവ്വാഴ്ചകളിലും സര്‍വ്വീസ് നടത്തുകയില്ല. കേരളത്തില്‍ നിന്ന് പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ ദീര്‍ഘദൂര ട്രെയിനുകളുടെ സമയത്തില്‍ ഇന്നുമുതല്‍ മാറ്റം വരും. അഞ്ച് മണിക്കൂര്‍ മുതല്‍ അരമണിക്കൂര്‍ വരെയാണ് ഈ മാറ്റം. അതേ സമയം ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രം 3 മണിക്കൂര്‍ വരെ വ്യത്യാസം ഉണ്ടാകും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!