പരപ്പനങ്ങാടി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലുറപ്പും, കൂലിയും സംരക്ഷിക്കുക. ക്ഷേമനിധിയും, പെന്‍ഷനും സംരക്ഷിക്കുക, വര്‍ദ്ധിപ്പിക്കുക, പഞ്ചായത്തിലെ കോളനി റോഡുകളുടെ സുരക്ഷ ഉറപ്പു വരുത്തുക, വിലകയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 150 ഓളം വരുന്ന തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് സിപിഐഎം ഏരിയാ കമറ്റി അംഗം പാലക്കണ്ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി ഗോപാലകൃഷ്ണന്‍മാസ്റ്റര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




