എക്‌സൈസ്‌ വകുപ്പിന്റെ ലഹരി വിരുദ്ധ തെരുവുനാടകത്തിന് തുടക്കമായി

excise 2മലപ്പുറം: ജില്ലയിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എക്‌സൈസ്‌ വകുപ്പിലെ ജീവനക്കാരെ അണിനിരത്തിക്കൊണ്ട്‌ തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ തെരുവുനാടകത്തിന്റെ ഉദ്‌ഘാടനം പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ വെച്ചു  മന്ത്രി  പി.കെ. അബ്‌ദുറബ്ബ്‌ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരശേഖരണത്തിനായി എക്‌സൈസ്‌ വകുപ്പ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെ സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപിക്കുന്ന വിവരശേഖരണപ്പെട്ടിയുടെ ഉദ്‌ഘാടനവും പരപ്പനങ്ങാടി കോ-ഓപ്പറേറ്റിവ്‌ കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്‌ഘാടനവും ചടങ്ങില്‍ വെച്ച്‌ നിര്‍വ്വഹിക്കപ്പെട്ടു. excise
പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ പ്രസിഡണ്ട്‌ . കെ. കെ. സെയ്‌തലവി അധ്യക്ഷത വഹിച്ച ചടങ്ങിന്‌ മലപ്പുറം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍  അജിത്ത്‌ലാല്‍. വി സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. മുരളീധരന്‍.എസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍  ബുഷറ ഹാറൂണ്‍, കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. മുഹമ്മദ്‌, എക്‌സൈസ്‌ സ്റ്റാഫ്‌, ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍  കെ. ഹാഷിംബാബു, കെ.ടി. സജിമോന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തിരൂരങ്ങാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ . വിനീത്‌ കാരാണി നന്ദി രേഖപ്പെടുത്തി.
ശ്രീ. സതീഷ്‌.കെ. സതീഷ്‌ രചനയും ടി.സുരേഷ്‌ബോബു സംവിധാനവും നിര്‍വ്വഹിച്ച, ആനുകാലിക പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലഘുനാടകം പറയാന്‍ ബാക്കിവെച്ചത്‌ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.