പരപ്പനങ്ങാടിയില്‍ കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌

20150329_155613പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കാറും ഓട്ടോറിക്ഷയും നേര്‍ക്കുനേര്‍ കുട്ടിയിടിച്ച്‌ കുട്ടികളടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌. പരിക്കേറ്റവര്‍ താനൂര്‍, പരപ്പനങ്ങാടി സ്വദേശകളാണ്‌.  അപകടത്തില്‍ പരിക്കേറ്റവര്‍ തിരൂര്‍ സ്വദേശി ജുനൈസ്‌(22), പൂരപ്പുഴ സ്വദേശി കിഷോര്‍(38), താനൂര്‍ സ്വദേശി മുംതാസ്‌(30), റിന്‍ഷാസ്‌(11)ജിഫ്‌ന ഷെറി(8).

accപരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബിഇഎം ഹൈസ്‌ക്കുളിന്‌ സമീപത്ത്‌ വെച്ചാണ്‌ അപകടമുണ്ടായത്‌ താനൂര്‍ ഭാഗത്തേക്ക പോകകയായിരുന്ന മാരുതി വാഗണര്‍ കാര്‍ നിയന്ത്രണം വിട്ട്‌ എതിരെ വന്ന ഓട്ടോറിക്ഷയിലിടിക്കുകയായരിന്നു. കൂടാതെ പിന്നാലെ വന്ന മറ്റൊരു ഓട്ടോിലും ഈ കാറിടിച്ചാണ്‌ നിന്ന്‌ത്‌.

ഞായറാഴ്‌ച വൈകീട്ട്‌ മൂന്നേമുക്കാല്‍ മണിയോടെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ ഒരു ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു ഈ ഓട്ട്‌ോയിലുള്ളവര്‍ക്കാണ്‌ കൂടുതല്‍ പരിക്ക്‌. താനൂര്‍ പുത്തന്‍തെരു സ്വദേശിയുടെതാണ്‌ കാര്‍. അപകടത്തില്‍ പെട്ട്‌ ഓട്ടോ റിക്ഷകള്‍ താനൂര്‍ പരപ്പനങ്ങാടി പെര്‍മിറ്റുകളില്‍ ഓടുന്നവയാണ്‌.

Share news
error: Content is protected !!
Scroll to Top