സഹപാഠികള്‍ക്ക്‌ സ്‌നേഹവീടുകളൊരുക്കി കൂട്ടുകാര്‍; നാടിന്‌ മാതൃകയായി എസ്‌എന്‍എം സ്‌കൂള്‍

snehaveeduപരപ്പനങ്ങാടി :സഹാപാഠികളുടെ സ്വപ്‌നങ്ങള്‍ തങ്ങളുടേതുകൂടിയാണെന്ന്‌ തിരച്ചറിഞ്ഞ പരപ്പനങ്ങാടി സുപ്പിക്കുട്ടി നഹ മെമ്മൊറിയല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടിനു തന്നെ മാതൃകയായി. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത്‌ തുകയില്‍ നിന്ന്‌ അവരുടെ രണ്ട്‌ സഹപാടികള്‍ക്കായൊരുക്കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനകര്‍മ്മം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി ഉള്ളണം കോട്ടത്തറയിലും. സദ്ദാംബീച്ചിലുമാണ്‌ രണ്ട്‌ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. സ്‌കൂള്‍ പിടിഐയുടെ സഹായത്തടെ കുട്ടികള്‍ എട്ടരലക്ഷം രൂപയാണ്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ പിരിച്ചെടുത്തത്‌. ഇതില്‍ എഴു ലക്ഷം രൂപ ചിലവിട്ടാണ്‌ ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.

ശനിയാഴ്‌ച രാവിലെ നടന്ന താക്കോല്‍ദാന ചടങ്ങില്‍ പിടിഎ പ്രസിഡന്റ്‌ തെക്കേപ്പാട്ട്‌ അബ്ദുല്‍ ലത്തീഫ്‌ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇപി അബ്ദുറഹ്മാന്‍,പോള്‍ എന്‍ അബ്രഹാം എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top