Section

malabari-logo-mobile

8 ലക്ഷം രൂപ വിലയുള്ള കവാസാക്കിയുടെ ബൈക്ക് ഇന്ത്യന്‍ നിരത്തിലേക്ക്

HIGHLIGHTS : കവാസാക്കിയുടെ 7ാം തലമുറ ബൈക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ കിടിലന്‍ ബൈക്കിന്റെ വില കേട്ട് നിങ്ങള്‍ ഞെട്ടരുത്. 8.05 ലക്ഷം രൂപയാ...

1കവാസാക്കിയുടെ 7ാം തലമുറ ബൈക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ കിടിലന്‍ ബൈക്കിന്റെ വില കേട്ട് നിങ്ങള്‍ ഞെട്ടരുത്. 8.05 ലക്ഷം രൂപയാണ് കവാസാക്കി Z 800 എന്ന ഈ സ്‌പോട്‌സ് ബൈക്കിന്റെ ദില്ലി ഷോറൂമിലെ വില. കാവാസാക്കിയുടെ സിബിയൂ സീരീസില്‍ ഇന്ത്യയിലിറങ്ങുന്ന അഞ്ചാമത്തെ ബൈക്കാണിത്. ഇവരുടെ നിഞ്ച ZX 10 – ആര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Z 800 എന്ന ഈ സിബിയൂ മോഡലിന്റെ 400 യൂണിറ്റുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഇറക്കാനാണ് കമ്പനിയുടെ പദ്ധതി എന്ന് ഇന്ത്യ കാവാസാക്കി മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഷിഗറ്റോ നിഷിക് ക്വാവ മാധ്യമങ്ങളോട് പറഞ്ഞു. ZX – 10 R, Z ആയിരം, നിഞ്ച ആയിരം, ZX – 16 ആര്‍ എന്നിവയാണ് സിബിയൂ സീരീസിലുള്ള മറ്റു ബൈക്കുകള്‍.

2

34വേര്‍സിസ് ആയിരം, ER – 6 എന്‍ എന്നീ രണ്ടു മോഡലു കൂടി കമ്പനി ഈ വര്‍ഷം ഇന്ത്യയിലിറക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നിഞ്ചക്ക് 12 ലക്ഷം രൂപയായിരുന്നു വില കേരളത്തിലെ ബൈക്ക് പ്രേമികള്‍ക്ക് ആഘോഷമാക്കാന്‍ ഇനി കവാസാക്കിയുടെ സിബിയൂ.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!