കാവ്യ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്‌

kavya-madhavan 1സിനിമാ താരങ്ങള്‍ അഭിനയത്തിനപ്പുറം പ്രാധാന്യം നല്‍കുന്ന മറ്റൊരു മേഖലയാണ് ബിസിനസ്. പ്രത്യേകിച്ച് നായികമാര്‍. പല നായികമാരും ബിസിനസ് നടത്തി വിജയ്ച്ചതായി നമുക്കറിയാം. ആ നിരയിലേക്കിതാ കാവ്യ മാധവനും

പണ്ടു മുതലേ കാവ്യ മാധവന്‍ പറയുന്നു താനൊരു ബിസിനസ് തുടങ്ങുമെന്ന്. പത്താം ക്ലാസും പ്ലസ്ടുവും കറസ്‌പോണ്ടന്റായി എഴുതിയടെുത്ത ശേഷം കാവ്യ ബി കോം പഠിക്കാന്‍ പോയതും ഒരു ബിസിനസ് ആരംഭിയ്ക്കാം എന്ന ലക്ഷ്യത്തോടെയാണ്.

ഇപ്പോഴിതാ കാവ്യ തന്റെ ലക്ഷ്യത്തിലേക്ക് കടക്കാനൊരുങ്ങുന്നു. തന്റെ ബിസിനസ് സംരംഭം പൂര്‍ണമായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരിക്കുമെന്നും നടി വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് കാവ്യ ഉദ്ദേശിക്കുന്നത്.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാണത്രെ ഈ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ ലഭിയ്ക്കുക. ഇതിലൂടെ ഡിസൈനിങ് മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുക എന്നും കാവ്യ ഉദ്ദേശിക്കുന്നു. അടുത്തിടെ പ്രമുഖ മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്.